ഗര്‍ഭിണിയായ കോവിഡ് രോഗിയെ പീഡിപ്പിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിവാദമാകുന്നു

.

ബംഗളുരു: ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജൂലൈ 25നായിരുന്നു സംഭവം. ആശുപത്രിയിലെ ട്രോമ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതി കൂടാതെ വിവി പുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
എഫ് ഐ ആര്‍ എടുത്തുവെങ്കിലും ഡോക്ടറെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ ബംഗളുരുവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു.
പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗളുരു മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാമകൃഷ്ണ അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതായും കോവിഡ് രോഗത്തില്‍ നിന്നും യുവതി മുക്തയല്ലാത്തതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുവാന്‍ സാധിച്ചില്ലന്ന് പോലീസും പറയുന്നു. ഇതിനിടെ യുവതി കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം