ഫോണ്‍ സംഭാഷണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ സുഹൃത്ത് ചുറ്റികയ്ക്ക് അടിച്ചു കൊന്നു

ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹി സ്വദേശിനി മംമ്ത ശര്‍മ്മ(35)യെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാലാ(39)ണ് പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുന്‍പ് കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലായിരുന്നു സംഭവം.

യുവതി മറ്റൊരാളുമായി മൊബൈലില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബ്രഹ്മപാല്‍ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചുവെങ്കിലും യുവതി തയ്യാറാകാതെ
വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. തുടര്‍ന്ന് ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ യുവാവിനെ അക്ഷര്‍ധാം മന്ദിറിന് സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. അവിവാഹിതയായ യുവതിക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി യുവാവ് ഒന്നിച്ച് താമസിക്കുകയായിരുന്നു

Share
അഭിപ്രായം എഴുതാം