വളര്‍ത്തു തത്ത പറന്ന് പോയി: നാലാം ക്ലാസുകാരി ആത്മഹത്യചെയ്തു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ഓവേലി റോഡില്‍ താമസിക്കുന്ന കരാറുകാരന്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്.
ഇവരുടെ വീട്ടില്‍ സുജിത്ര ഓമനിച്ച് വളര്‍ത്തിയിരുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു.

അന്ന് വൈകുന്നേരം കുട്ടി വിഷം കുടിക്കുകയും ഉടന്‍ തന്നെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →