സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം 40-87 വോട്ടുകൾക്ക് തള്ളി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം 40-87 വോട്ടുകൾക്ക് തള്ളി. അഞ്ചു മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിന് നൽകിയിരുന്നു എങ്കിലും ചർച്ച 10 മണിക്കൂർ നീണ്ടുനിന്നു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നരമണിക്കൂർ നീണ്ടതായിരുന്നു.

ധന ബിൽ സഭ പാസാക്കി തുടർന്ന് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്ന എതിരെ പ്രമേയം പാസാക്കി. ചർച്ചയ്ക്കിടെ ഉയർന്ന ആരോപണങ്ങൾക്ക് മന്ത്രിമാരായ ഈ ചന്ദ്രശേഖരൻ, കെ കെ ശൈലജ, കെ സുധാകരന്‍ എന്നിവർ മറുപടി പറഞ്ഞു. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പറയുന്ന മറുപടി പറയുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലേക്കിറങ്ങി. അല്പ സമയത്തേക്ക് മുഖ്യമന്ത്രി പ്രസംഗം നിർത്തിവെച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനു ശേഷം തുടർന്നു.
ബിജെപി അംഗം ഒ രാജഗോപാലൻ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ യോഗത്തിൽ നിന്നും ഇറങ്ങി നിയമസഭയ്ക്ക് പുറത്ത് നടന്നിരുന്ന ബിജെപിയുടെ പ്രതിഷേധത്തിൽ ചേർന്നു. ഒഴിഞ്ഞു പോകാൻ പോലീസ് പറഞ്ഞിട്ടും പോകാതിരുന്ന അവരെ അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →