ചെന്നൈ: എഫ് ഐ ഡി ഇ സംഘടിപ്പിക്കുന്ന അന്തർദേശീയ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഓൺലൈനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പൂൾ എ യിൽ ഇന്ത്യയ്ക്ക് 17 പോയിന്റും ചൈനയ്ക്ക് 16 പോയിന്റും ജർമനിക്ക് 11 പോയിൻറും ഇറാന് 9 പോയിന്റുമാണ് നേടാനായത്.
ജോര്‍ജിയൻ താരത്തോട് വിശ്വനാഥന്‍ ആനന്ദ് സമനില വഴങ്ങിയപ്പോൾ പി ഹരികൃഷ്ണയുടേയും പതിനഞ്ചുകാരനായ ആര്‍ പ്രാഗ്നാനന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെയും നേട്ടം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി.