തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാർക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. 26-08-2020 ബുധനാഴ്ച കോടതിയിൽ ഹാജരാകാനാണ് നിർദേശം. സ്വർണം കൊണ്ടുവന്ന ദിവസങ്ങളിൽ നിരന്തരമായി സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ വിളിച്ച് സംസാരിച്ചിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിൻറെ പശ്ചാത്തലത്തിൽ സ്വർണം അടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് ചോദ്യംചെയ്യൽ.
സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ അടക്കമുള്ള 15 പ്രതികളുടെ റിമാൻഡ് കാലാവധി സെപ്റ്റംബർ എട്ടാം തീയതി വരെ നീട്ടി. കൊച്ചിയിലെ എൻഫോഴ്സ്മെൻറ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ ആകാൻ ഉണ്ടെന്നും പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കും എന്നതിനാലാണ് കോടതി റിമാൻഡ് നീട്ടിയത്.