കൊച്ചി: പ്രശ്സ്ത നെറ്റ്ഫ്ളിക്സ് ഷോയായ ഹസന്‍ മിന്‍ഹാജിന്റെ പാട്രിയേട് ആക്ടിനെതിരെ ആരോപണവുമായി ഷോയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ നുര്‍ ഇബ്രാഹിം നസ്റീന്‍ എന്ന വനിതാ പ്രൊഡ്യൂസര്‍.
ഷോയുടെ പ്രൊഡ്യൂസറായിരുന്ന സമയത്ത് താന്‍ ചിത്രീകരണത്തിനിടെ അപമാനവും അവഗണനയും ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് നുര്‍ നസ്റീന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌ക്രീനില്‍ കാണിച്ച പുരോഗമന കാഴ്ചപ്പാടുകള്‍ യഥാര്‍ത്ഥ്യത്തിലില്ല. പാട്രിയേട് ആക്ടിനെക്കുറിച്ച് പറയാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പ്രവൃത്തികള്‍ ഓര്‍ത്തപ്പോള്‍ ഞാനത് അവഗണിക്കുകയായിരുന്നു. വിഷാദത്തിലേക്ക് മുങ്ങുകയാണ് ഞാന്‍. സ്‌ക്രീനില്‍ കാണിച്ച പുരോഗമന കാഴ്ചപ്പാട് സ്‌ക്രീനില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. നെറ്റ്ഫ്‌ളിക്സില്‍ വമ്പന്‍ ഹിറ്റായ പാട്രിയേട് ആക്ട് ഷോ അവസാനിച്ചതിനു പിന്നാലെയാണ് ഇവരുടെ പ്രതികരണം. ആഗസ്റ്റ് 18 നാണ് പാട്രിയേട് ആക്ട് അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഷോയുടെ ഏഴാം സീസണ്‍ ആരംഭിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് പ്രോഗ്രാം അവസാനിച്ചതായി ഹസന്‍ മിന്‍ഹാജ് അറിയിച്ചത്.
പാട്രിയോട് ആക്ടിന്റെതായി 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെ ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയത്. എമ്മി പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ഷോയ്ക്ക് ലഭിച്ചിരുന്നു. നേരത്തെ ഹസനെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
പുരോഗമന കാഴ്ചപ്പാട് സ്‌ക്രീനില്‍ മാത്രം; കിട്ടിയത് അപമാനവും അവഗണനയും ഹസന്‍ മിന്‍ഹാജിന്റെ പാട്രിയേട് ആക്ടിനെതിരെ പ്രൊഡ്യൂസര്‍
