പാലക്കാട് ജില്ലയിൽ ഓണക്കാലം കണക്കിലെടുത്ത് പാല്‍പരിശോധന ഊര്‍ജ്ജിതം

ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം

പാലക്കാട്: ഓണക്കാലം പരിഗണിച്ച്  വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍  പാലക്കാട് കലക്ടറേറ്റില്‍ ക്ഷീരവികസന വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് പാല്‍ പരിശോധന നടക്കുക. വിപണിയില്‍ ലഭ്യമായ എല്ലാ സാമ്പിളുകളും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തും. പരിശോധനയില്‍  സുരക്ഷിതമല്ലാത്ത പാല്‍ കണ്ടെത്തുന്ന പക്ഷം തുടര്‍നടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ രേഖാമൂലം അറിയിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പാല്‍ സാമ്പിളുകള്‍ പരിശോധിച്ച് ഫലം അറിയുന്നതിനും സൗകര്യമുണ്ട്. ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കൊണ്ടുവരികയും വില്‍പ്പന നടത്തുകയും ചെയുന്ന പാല്‍ സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ മീനാക്ഷിപുരത്തെ സ്ഥിരം പാല്‍ പരിശോധന സംവിധാനത്തിന് പുറമെ വാളയാറില്‍ താത്ക്കാലിക പാല്‍ പരിശോധന സംവിധാനം ഒരുക്കും. ഓഗസ്റ്റ് 27 മുതല്‍ 30 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്ക്കാലിക പാല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7347/District-Information-Centre.html

Share
അഭിപ്രായം എഴുതാം