21 പേരുടെ വാട്ടസ് ആപ്പ് ഗ്രൂപ്പാണ് ഡബ്ല്യു.സി.സിയുമായി മാറിയത്. പാര്‍വതി തെരുവോത്ത്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ രൂപീകരണത്തെക്കുറിച്ച് മനസ് തുറന്ന് പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തിലായിരുന്നു പാര്‍വതി സംഘടന രൂപീകരണത്തിനെക്കുറിച്ച് പറഞ്ഞത്. റിമ വിളിച്ച് പറഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം താന്‍ അറിഞ്ഞതെന്ന് പാര്‍വതി പറയുന്നു. താന്‍ ഖരീബ് ഖരീബ് സിംഗിളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. നമുക്കൊന്ന് ഒരുമിച്ചിരുന്ന് സംസാരിക്കണം എന്നാണ് റിമ പറഞ്ഞത്. അങ്ങനെ 21 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടായി അതാണ് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയും ഡബ്ല്യു.സി.സിയുമായി മാറിയത്. സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പാര്‍വതി പറയുന്നു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് നിരന്തരമായി സര്‍ക്കാരില്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി മറ്റ് സിനിമാ സംഘടനകള്‍ പാലിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും പാര്‍വതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം