മതികെട്ടാന്‍ താഴ്‌വരയില്‍ നീലക്കുറിഞ്ഞി വസന്തം ഒരുക്കി പ്രകൃതി കാത്തിരിക്കുന്നു

ഇടുക്കി: മതികെട്ടാന്‍ചോല തോണ്ടിമല പുല്‍മേടുകളില്‍ നീലവസന്തമൊരുക്കി പ്രകൃതി കാത്തിരിക്കുന്നു. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍ പശ്ചിമഘട്ടമലനിരകളിലാണ്‌ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്‌. ഈ വസന്തം ആസ്വദിക്കാന്‍ ആളുകള്‍ കൂട്ടമായി കാറുകളിലും ബൈക്കുകളിലും എത്തിക്കൊണ്ടി രിക്കുന്നു. ഇവിടെ നിന്നാല്‍ ആനയിറങ്കല്‍ ജലാശയത്തിന്‍റെ ഭംഗിയും ആസ്വദിക്കാനാവും. കോവിഡ്‌ കാലമായതിനാല്‍ പോലീസ്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

12 വര്‍ഷം കൂടുമ്പോഴാണ്‌ നീലക്കുറിഞ്ഞി പൂക്കാറുളളത്‌. പതിനായിരക്കണക്കിന്‌ ടൂറിസ്റ്റുകളാണ്‌ കഴിഞ്ഞകാലങ്ങളില്‍ ഈ കാഴ്‌ച കാണാന്‍ പശ്ചിമഘട്ടങ്ങളിലേക്ക്‌ പ്രതിദിനം ഒഴുകിയെത്തിയിരുന്നത്‌. 2018 ഓഗസ്‌റ്റ്‌, സെപ്‌തംബര്‍ മാസങ്ങളില്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു. അന്ന്‌ അപ്രതീ ക്ഷിതമായി എത്തിയ മഹാപ്രളയം എല്ലാം തകര്‍ത്തെറിഞ്ഞു. രാജമലയിലേക്കുളള റോഡുകളും പാലങ്ങളും മലവെളള പാച്ചിലില്‍ ഒലിച്ചുപോയി.

രാജമലയിലേക്കുളള ഗതാഗതം നിശ്ചലമായതോടെ കാത്തിരുന്ന പതിനായിരക്കണക്കിന്‌ ടൂറിസ്‌റ്റുകള്‍ തങ്ങളുടെ ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്‌ത്‌ നാടുകളിലേക്ക്‌ മടങ്ങുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →