തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7318/antigen-test-for-journalist-in-niyamasabha-meeting-.html