കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ദുൽഖർ സൽമാൻ ആറാമത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് മുൻനിരയിൽ തന്നെ ദുൽഖർ സൽമാനും ഇടം പിടിച്ചത്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 50 പേരുകളടങ്ങിയ പട്ടികയിലാണ് ദുൽഖർ ആറാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ദുൽഖറിന് തൊട്ടുമുന്നിൽ. മലയാളത്തിൽ നിന്നും വേറെയും പേരുകളുണ്ട്. പൃഥ്വിരാജ് ഇരുപത്തിമൂന്നാം സ്ഥാനത്തുണ്ട്. നാൽപതാം സ്ഥാനത്ത് നിവിൻ പോളിയാണ്.
നാലാം സ്ഥാനത്ത് വിക്കി കൗശലാണ്. രൺവീർ സിങ്ങ്, വിജയ് ദേവരക്കൊണ്ട എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ സർവേ പുറത്തു വന്നപ്പോൾ ശിവകാർത്തികേയൻ, റാണ ദഗുബാട്ടി, യാഷ്, റാം ചരൺ, രൺബീർ കപൂര്‍, വരുൺ ധവാൻ, കാർത്തിക് ആര്യന്‍, ആദിത്യ റോയ് കപൂർ, കെഎൽ രാഹുൽ തുടങ്ങിയവരും പട്ടികയിലുണ്ട്.