കോ വിഡ് സാഹചര്യത്തിൽ പുതിയ മാർഗ്ഗരേഖകളും ആയി തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരം :
- കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും 80 വയസ്സിന് മുകളിലുള്ളവർക്കും പോസ്റ്റൽ വോട്ട്.
- വീട്ടിൽ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം ആകാം. അഞ്ചു പേരുള്ള സംഘങ്ങൾക്ക് നിബന്ധനകൾ പാലിച്ച് പ്രചരണം നടത്താം.
- എല്ലാ ബൂത്തുകളിലും തെർമൽ സ്കാനർ, സാനിറ്റൈസർ, കൈകഴുകാൻ ഉള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.
- ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ കഴിയുന്നവരുടെ എണ്ണം ആയിരം ആക്കി കുറച്ചു.
- പ്രചരണത്തിന് പോകുന്നവർ സാമൂഹിക അകലം പാലിക്കണം.
- പൊതുയോഗങ്ങളും സാമൂഹ്യ അകലം പാലിച്ചു കൊണ്ടായിരിക്കണം.
- സ്ഥാനാർഥികൾക്ക് റോഡ് ഷോ ആകാം . ഒരു വാഹനത്തിൽ രണ്ടുപേർ മാത്രമേ പാടുള്ളൂ.
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും മാസ്ക്കും നിർബന്ധമായും ധരിക്കണം.
- വോട്ടെടുപ്പിന് എല്ലാം വോട്ടർമാരും കയ്യുറ ധരിക്കണം.
- പോളിംഗ് ഉദ്യോഗസ്ഥൻ, സുരക്ഷാ ജീവനക്കാർ എന്നിവർക്ക് ആവശ്യത്തിന് വാഹനങ്ങൾ ഉറപ്പാക്കണം.
- എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കണം അവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകും .
- നാമനിർദ്ദേശ പത്രികയും സത്യവാങ്മൂലവും ഓൺലൈനായി ലഭ്യമാണ്. ഓൺലൈനായി സമർപ്പിക്കുകയോ പ്രിൻറഡ് കോപ്പിയെടുത്ത് റിട്ടേണിങ് ഓഫീസർക്ക് നൽകുകയോ ചെയ്യാം.
- കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി അടയ്ക്കാം.
- നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ആൾക്കൊപ്പം പരമാവധി രണ്ട് പേർക്ക് റിട്ടേണിങ്ങ് ഓഫീസർക്ക് മുന്നിലെത്താം

