ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യക്കൊപ്പം പങ്കുചേരാന്‍ റഷ്യ താല്‍പ്പര്യമറിയിച്ചു. റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക്ക് 5 എന്ന കോവിഡ് വാക്‌സിന്റെ തുടര്‍പരീക്ഷണങ്ങള്‍ക്കായിട്ടാണ് പങ്കാളിത്തം ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിലെ ആര്‍.ഡി.ഐ.എഫ്.സി ഇ.ഒ ആണ് ഇത് സംബന്ധിച്ച വ്യക്തമാക്കിയത്.
ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ തങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ പ്രസിഡന്റ് റ്വ്‌ലാഡിമര്‍ പുടിന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പ്രതിരോധശേഷി നല്‍കുമെന്നും പുടിന്‍ പറഞ്ഞിരുന്നു. ആര്‍ഡിഐഎഫും, ഗമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമി യോളജി എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് കോവിഡ് വാക്‌സിന്‍ ഉത്പ്പാദിപ്പിച്ചത്. എന്നാല്‍ വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.
വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പ്രാപ്തമാണെന്നും മരുന്ന് ഉതപ്പാദിപ്പിക്കുന്നതിന് ഇന്ത്യയുമായുളള പങ്കാളിത്തം ഞങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും ആര്‍ഡി ഐ.എഫ് സി ഇ ഒ ക്രിമില്‍ ദിമിത്രീവ് പറഞ്ഞു. യു.എ.ഇ,സൗദി അറേബ്യ തുടങ്ങിയ അഞ്ചിലധികം രാജ്യങ്ങളില്‍ വാക്‌സിന്‍ ഉതപ്പാദിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്