ഭൂമിയിലൂടെ പറക്കാന്‍ സാധിക്കുന്ന ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞ് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍

മുംബൈ: ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ സമീപത്തേക്ക് സഞ്ചരിക്കുന്നതും അവ ഭൂമിയ്ക്ക് എതെങ്കിലും തരത്തില്‍ നാശ നഷ്ടമുണ്ടാക്കുമോയെന്നതും ഗവേഷകര്‍ എല്ലായ്‌പ്പോഴും നിരീക്ഷിച്ച വരുന്ന വിഷയമാണ്.

ഈ ഗവേഷണ മേഖലയ്ക്ക് പുതിയ കണ്ടെത്തലിലൂടെ വലിയൊരു സംഭാവന നല്‍കിയിരിക്കുകയാണ് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍. ഭൂമിയുടെ നേരെ സഞ്ചരിക്കുന്നതും ഏറ്റവും അടുത്തുള്ളതുമായ ഛിന്ന ഗ്രഹത്തെയാണ് പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണത്തിലൂടെ കൃതി ശര്‍മയും കുനാന്‍ ദേശ്മുഖും കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലൂടെ പറക്കാന്‍ സാധിക്കുന്ന ഛിന്ന ഗ്രഹമാണിത്. എന്നാല്‍ ഭൂമിയിലേക്ക് കടന്നാല്‍ അവയുടെ ആയുസ് വളരെ കുറവായിരിക്കും.

2020ഖ്യുജി എന്ന് പേരിട്ടിരിക്കുന്ന ഇവര്‍ കണ്ടെത്തിയ ഛിന്ന ഗ്രഹം 10 മുതല്‍ 20 അടി വരെ വലിപ്പമുള്ളതാണ്. ഭമിയില്‍ നിന്ന് വെറും 2950 കിലോമിറ്റര്‍ ദൂരത്താണ് ഈ ഗ്രഹമുള്ളത്. ഇതിന് ഭൂമിയിലേക്ക് കടക്കാന്‍ സാധിക്കും. എന്നാല്‍ ഭൂമിയിലേക്ക് എത്തിയാലും ഇവിടുത്തെ താപനിലയില്‍ അത് വേഗത്തില്‍ ഇല്ലാതാവുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ ഇന്റര്‍നാഷനല്‍ അസ്‌ട്രോണമിക്കല്‍ യൂനിയന്‍ മൈനര്‍ പ്ലാനറ്റ് സെന്റര്‍ അംഗീകരിച്ചിട്ടുണ്ട്.

സൗരയൂഥം രൂപപ്പെട്ടപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ട പാറകളാണ് ഛിന്നഗ്രങ്ങള്‍. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലാണ് ഇവയില്‍ ഭൂരിഭാഗവും കാണപ്പെടുന്നത്. എന്നാല്‍ ചിലത് മറ്റ് ഗ്രഹങ്ങളെ യും ചുറ്റുന്നുണ്ട്. അറിയപ്പെടുന്ന പത്ത് ലക്ഷത്തോളം ഛിന്നഗ്രഹങ്ങള്‍ ഉണ്ടെന്ന് നാസ പറയുന്നു.

Share
അഭിപ്രായം എഴുതാം