റഷ്യൻ പ്രതിപക്ഷനേതാവായ അലക്സി നവൽനിയെ ( 44 ) കൊലപ്പെടുത്താൻ ശ്രമിച്ചു. ചായയിൽ വിഷം നൽകി കൊലപ്പെടുത്തിയ ശ്രമിച്ചത് ആരാണെന്ന് എന്ന് വ്യക്തമായിട്ടില്ല. 19-08-2020, വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബീരിയൻ പട്ടണമായ ടോംസ്കിൽനിന്ന് മോസ്കോയിലേക്കുള്ള ഉള്ള യാത്രയിൽ വിമാനത്തവളത്തിലുണ്ടായിരുന്ന ചായ കടയിൽ നിന്നാണ് രാവിലെ അദ്ദേഹം ചായ കുടിച്ചത്. അതിനുശേഷം വിമാനത്തിൽ കയറി. യാത്രയ്ക്കിടയിൽ കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായി. കടുത്ത വയറുവേദനയെ തുടർന്ന് ശുചിമുറി യിലേക്ക് പോയ അദ്ദേഹം ബോധംകെട്ട് വീഴുകയായിരുന്നു.
ടോംസ്കിലേക്ക് തിരിച്ചുവിട്ട വിമാനം എമർജൻസി ലാൻഡിംഗ് നടത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നവൽനിയുടെ ഭാര്യ യൂനിയ നവൽനായ ആശുപത്രിയിൽ എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ സമ്മതിച്ചില്ല. യൂറോപ്പിലെ പ്രശസ്ത വിഷചികിത്സ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാർ ചികിത്സ രേഖകൾ വരെ നൽകാൻ സമ്മതിച്ചില്ല.
‘ആശുപത്രിയില്‍ നിറയെ പോലീസുകാരാണ്. ആശുപത്രി അധികൃതർ ശരിയായ വിവരം നൽകാൻ മടിക്കുന്നുമുണ്ട്.’ നവൽനിയുടെ വക്താവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ നവൽനിയുടെ വക്താവ് കിരാ യാർമിഷ് കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമാണ്.
‘നവൽനി വിമാനത്തിൽ ഇരുന്ന് വിയർക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാൻ തന്നോട് സംസാരിച്ചുകൊണ്ടിരിക്കുവാനും ആവശ്യപ്പെട്ടു. വിമാനത്തിൻറെ ശുചിമുറിയിലേക്ക് പോയ അദ്ദേഹം വേദനയിൽ പുളഞ്ഞ് നിലവിളിച്ച് കുഴഞ്ഞുവീണു. അന്ന് രാവിലെ മുതൽ ഒരു ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിൽ നിന്നും വിഷബാധ ഉണ്ടായതായിരിക്കാം കാരണം. ഇപ്പോൾ അദ്ദേഹം വെൻറിലേറ്ററിൽ കോമയിലാണ് . കിര യാർമിഷ് സ്വന്തം ട്വിറ്ററിലൂടെ ലോകത്തെ വിവരമറിയിച്ചു.
Russian opposition leader Alexei Navalny was hospitalized and in a coma from suspected poisoning. His spokeswoman Kira Yarmysh said Navalny felt sick on an plane that made an emergency landing. Yarmysh says Navalny must have consumed poison in his tea. https://t.co/nUueMTQHal
— The Associated Press (@AP) August 20, 2020
അഭിഭാഷകനും ആക്ടിവിസ്റ്റും ആണ് അലക്സി നവൽനി . യാബ്ലോക്കോ എന്ന പാർട്ടിയിലൂടെ 2020-ൽ രാഷ്ട്രീയം ആരംഭിച്ചു. 2007 പീപ്പിൾ എന്ന പ്രസ്ഥാനത്തിൻറെ സഹസ്ഥാപകൻ ആയി . 2013 ലെ തിരഞ്ഞെടുപ്പിൽ റഷ്യയിലെ ശക്തനായ നേതാവായി. പ്രസിഡൻറ് പുട്ടിനെ കടുത്ത വിമർശകൻ കൂടിയായിരുന്നു നവൽനി. പുട്ടിനെ യുണൈറ്റഡ് റഷ്യ പാർട്ടിയെ ‘കള്ളന്മാരുടെ പാർട്ടി’ എന്നാണ് വിളിച്ചിരുന്നത്. പുട്ടിന്‍റെ പ്രസിഡൻറ് കാലാവധി രണ്ട് തവണ കൂടി നീട്ടിയ ഭരണഘടനാ ഭേദഗതിയെ വെല്ലുവിളിച്ചു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2019ഇൽ ജയിലിൽ വച്ചും വിഷബാധ ഉണ്ടായതായി സംശയിച്ചിരുന്നു. 2017 ൽ ഉണ്ടായ ഒരു ആക്രമണത്തിൽ ഇടതു കണ്ണിന് പരിക്കേറ്റു. നവല്‍നി നേതൃത്വം നൽകിയ ആൻറി കറപ്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയെ റഷ്യൻ സർക്കാർ ‘വിദേശ ഏജൻറ്’ എന്നാണ് മുദ്ര കുത്തിയിരിക്കുന്നത്.
പുടിന്റെ വിരുദ്ധർ ഇതിനുമുമ്പും ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്. ബോറിസ് നെമറ്റ്സോവ് , മാധ്യമപ്രവർത്തക അന്ന പൊളിറ്റ്സ്കോവസ്ക്യ എന്നിവർ വെടിയേറ്റാണ് മരിച്ചത്. ഇൻറലിജൻസ് ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ലിറ്റ് വിനെങ്കോ ബ്രിട്ടനിൽ വെച്ച് വിഷ പ്രയോഗത്തിലാണ് മരണമടഞ്ഞത്.