കൊച്ചി: ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുനിയാവിന്റെ ഒരറ്റത്ത് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ടോം ഇമ്മട്ടി ചിത്രമാണിത്. ചിത്രത്തിന്റെ രചന സഫീര്‍ റുമാനെ, പ്രശാന്ത് മുരളി എന്നിവര്‍ നിര്‍വഹിച്ചു. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മാണം. ഛായഗ്രഹണം മനേഷ് മാധവന്‍.
ദുനിയാവിന്റെ ഒരറ്റത്ത് ടൊവിനോ തോമസ് പോസ്റ്റര്‍ റിലീസ് ചെയ്തു
