ആ രഹസ്യത്തിന് പിന്നില്‍ അച്ഛനും അമ്മയും. അരുന്ധതി

കൊച്ചി: എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയും. ടിക്ക് ടോക്കിലൂടെ ഏറെ ശ്രദ്ധനേടിയ താരപുത്രി അരുന്ധതി പറയുന്നു. നടി ബിന്ദു പണിക്കരുടെയും സായ്കുമാറിന്റെയും മകളായ അരുന്ധതി അവര്‍ക്കൊപ്പം ടിക്ടോക് വീഡിയോകള്‍ ചെയ്യുമായിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സായിരുന്നു അരുന്ധതിയെ പിന്തുടര്‍ന്നത്. ടിക്ക് ടോക്ക് ചെയ്തതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് അരുന്ധതി. കസിനും ഞാനും കൂടി ലൈനടിച്ചാല്‍ ഫൈനടിക്കും എന്ന പാട്ട് പാടി. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു.

പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി.14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്. എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായത്. അരുന്ധതി പറയുന്നു. ‘ടിക് ടോക്ക് വന്നപ്പോള്‍ സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീച്ചേഴ്‌സൊക്കെ നോക്കിയിരുന്നു.വീഡിയോ ചെയ്ത് തുടങ്ങി. 300 െൈലക്കായിരുന്നു കിട്ടിയത്. എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായത്. അങ്ങനെയാണ് വീഡിയോകള്‍ ചെയ്യാനും അഭിനയിക്കാനുമുള്ള മോട്ടിവേഷന്‍ ലഭിച്ചത്. അരുന്ധതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം