തിരുവനന്തപുരം : വീട്ടില്‍ വച്ച് ചാരായം വാറ്റിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്ത് മുക്കുവന്‍തോട്ടിലാണ് സംഭവം. 20-08-20-ന് രാവിലെ അജീഷിനയാണ് അറസ്റ്റുചെയ്തത്. വീട്ടിൽ നിന്ന് ഒന്നര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടിച്ചെടുത്തു.

വീട്ടില്‍ മദ്യപിച്ച് വന്ന് ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നു എന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞതനുസരിച്ച് അന്വേഷിച്ചുവന്ന പോലീസ് കണ്ടത് അടുക്കളയിൽ മദ്യം വാറ്റുന്ന അജീഷിനെയാണ്. പോലീസിനെ കണ്ടതോടെ അജീഷ് ഓടിരക്ഷപ്പെട്ടു.

അജീഷിനെ പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും കരകുളത്ത് ഉള്ള ഒരു യുവതിയുടെ വീട്ടിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള വിവരം ഭാര്യ പോലീസിനെ അറിയിച്ചു. അതനുസരിച്ച് കരംകുളത്തുള്ള യുവതിയടെ വീട്ടിലെത്തി. അവിടെ വച്ച് പോലീസ് അജീഷിനെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ സമയത്ത് അജീഷ് വീട്ടിൽവച്ച് ചാരായം വാറ്റിയിരുന്നു എന്നും നഗരം കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിയിരുന്നു എന്നും ഭാര്യ പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →