കൊച്ചി: മുട്ടുകുത്തി കരഞ്ഞുകൊണ്ട് ഗാനം ആലപിക്കുന്ന റിമി ടോമിയുടെ വീഡിയോ വൈറൽ. ഈ കോവിഡ് കാലത്ത് സ്നേഹവും സാന്ത്വനവും പകരുന്ന ഒരു ഗാനവുമായി എത്തുകയാണ് റിമി ടോമി.
“ഒരു മൗനവേദനയില്‍ ” എന്ന് തുടങ്ങുന്ന ഗാനമാണ് റിമി പാടുന്നത്. കണ്ണീരോടെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഗാനം. തന്റെ ഈ പുതിയ ഗാനത്തെക്കുറിച്ച് റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.
ഹൃദയം സ്പർശിയായ ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആരാധകരുടെ അഭിനന്ദനം.

