കൊച്ചി: “തലയുണ്ട് ,ഉടലില്ല.” സംവിധായകൻ സുഗീതിൻ്റെ ചിത്രത്തിൽ പോലീസ് ആയി ബിജു മേനോൻ. അയ്യപ്പനും കോശിക്കും ശേഷം ബിജുമേനോൻ അഭിനയിക്കുന്ന ചിത്രമാണിത്. എസ്.ഐ.സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്.
‘തലയുണ്ട്, ഉടലില്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജേക്‌സ് ബീജോയ് സംഗീതം ഒരുക്കുന്ന ചിത്രം 1970- 80 കാലഘട്ടില്‍ നടക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്.
‘മൈ സാന്റാ’ ആണ് സുഗീതിന്റെതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സുഗീതിന്റെ ആദ്യ ചിത്രമായ ‘ഓഡിനറി’യില്‍ ബിജു മേനോനും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാര്‍.
നിഷാദ് കോയയും അജീഷ് ഒ.കെയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫൈസല്‍ അലിയാണ് ക്യാമറ. ദിലീപ് പൊന്നപ്പന്‍, പ്രേം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ കഥ.