അയോധ്യയില്‍ നവരാത്രിയ്ക്ക് ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഗ്രാന്‍ഡ് രാം ലീല: ഒരുക്കങ്ങളുമായി യോഗി സര്‍ക്കാര്‍

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതോടെ അയോധ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊവിഡ് മഹാമാരിയ്ക്ക് ശമനമുണ്ടായാല്‍ നവരാത്രിയ്ക്ക് ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന വലിയ രാം ലീല സംഘടിപ്പിക്കാനാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രാമായണ കഥയിലെ വേഷങ്ങള്‍ ധരിച്ച് രാമകഥ ഭാഗങ്ങള്‍ അവതരിപ്പിക്കുന്നതാണ് രാം ലീല എന്നറിയപ്പെടുന്നത്. ഇത്തവണ രാമകഥയിലെ കഥാപാത്രങ്ങളാവാന്‍ ബോളിവുഡ് താരങ്ങളെയാണ് സര്‍ക്കാര്‍ നോക്കുന്നത്. ഹനുമാനായി വിധു ദാരസിങ് വേഷമിടും. രാമായണ പരമ്പരയില്‍ ഹനുമാന്‍ വേഷം ചെയ്തിരുന്ന ദാരസിങിന്റെ മകനാണ് അദ്ദേഹം. ബാലിയുടെ മകനായി വേഷമിടുന്നത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി എംപിയും നടനുമായ മനോജ് തിവാരിയാണ്. രാമ സഹോദരന്‍ ഭരതനായി എത്തുന്നത് ഭോജ്പുരി നടനും എംപിയുമായ രവി കിഷാനാണ്. എന്നാല്‍ രാമസീത വേഷങ്ങള്‍ ചെയ്യുന്നവരെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഗി സര്‍ക്കാര്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് അയോദ്ധ്യയിലാണ്. നഗരത്തിലെ ക്ഷേത്രങ്ങളും, ആരാധനാലായങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഒപ്പം സരയൂ നദിക്കരയില്‍ മഹാ ആരതിയും നടത്താറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →