ഇന്ദ്രൻസ് നായകനാകുന്ന ആദ്യ കൊമേഴ്സ്യൽ സിനിമ ഒരുങ്ങുന്നു

കൊച്ചി: ഇന്ദ്രൻസ് നായകനാകുന്ന ആദ്യ കമേഴ്‌സ്യൽ സിനിമ അണിയറയിൽ . ദേശീയ പുരസ്കാരം, ആർട്ട് പടങ്ങളിലൂടെ സംസ്ഥാന പുരസ്കാരങ്ങൾ എന്നിവ നേടിയ ഇന്ദ്രൻസ് വാണിജ്യ സിനിമയിലും ഒരു കൈ നോക്കുകയാണ്.

ഇന്ദ്രൻസിൻ്റെ സ്വാഭാവിക അഭിനയ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്. മലയാളത്തിലെ പ്രശസ്ത യുവതാരം മകനായി അഭിനയിക്കും. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വ്യത്യസ്തമായ സിനിമകൾ നിർമിക്കുന്ന ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം. ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് സിനിമ സംവിധാനം ചെയ്യും. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →