കൊച്ചി: തൻ്റെ ഇഷ്ട സിനിമ റാംജിറാവു സ്പീക്കിംഗ് ആണെന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദിഖ് . സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിംഗ് കഴിഞ്ഞേ താൻ ചെയ്തതിൽ മറ്റൊരു സിനിമ വരുന്നുള്ളു. രണ്ടാമത്തെ സിനിമ ബോഡി ഗാർഡാണ്. അതിൻ്റെ കാരണവും സിദിഖ് പറയുന്നു.
സിനിമവമ്പൻ ഹിറ്റ് ആയിരുന്നെങ്കിലും മോശം പടമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അതു തന്നെ വേദനിപ്പിച്ചിരുന്നു. പിന്നീട് ബോളിവുഡിൽ ചെയ്തപ്പോഴും സിനിമ പണം വാരിയതോടെയാണ് ആ ദു:ഖം മാറിയത്. ഇന്ത്യയിൽ ഏറ്റവും കളക്ട് ചെയ്ത സിനിമയായിരുന്നു അത്.
മൂന്നാം സ്ഥാനം നൽകാൻ തനിക്കിഷ്ടം ഗോഡ്ഫാദര്‍ ആണ്. നാലാമത് രണ്ടു സിനിമകൾ. ഫ്രണ്ട്സും, ഹിറ്റ്ലറും. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഇന്‍ഹരിഹര്‍ നഗര്‍ അഞ്ചാം സ്ഥാനത്താണെന്നും സിദ്ധിഖ് ഒരു അഭിമുഖത്തിൽ പറയുന്നു