തിരുവനന്തപുരം: ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പുകവലിയും മദ്യപാനവുമൊന്നുമല്ല പ്രണയമാണ് യഥാർത്ഥ ലഹരി. നമ്മുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകണമെങ്കിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സപ്പോർട്ടു ചെയ്യുന്ന പാർട്ണർ ഉണ്ടായിരിക്കണം. ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ സംയുക്ത മേനോൻ പറയുന്നു.
തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ വിഷമങ്ങള്‍ നല്ലതുപോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല. അവിടെയാണ് നമുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരികതൻ്റെ പ്രണയത്തെ കുറിച്ചും അതിൻ്റെ ബ്രേക്കപ്പിനെ പറ്റിയും ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് സംയുക്ത മേനോൻ.
വിവാഹവും പ്രണയവും തന്നെ സംബന്ധിച്ച് ഒരു പോലെയുള്ള ബന്ധമായി കരുതുന്നു എന്ന് സംയുക്ത പറയുന്നു. ഇതേക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമേയില്ല. രണ്ടും ഒന്നുതന്നെയായിരിക്കും. .സംയുക്ത പറയുന്നു. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും ഉള്ളതെന്നുമാണ് സംയുക്തയുടെ അഭിപ്രായം.
തീവണ്ടിയെ തുടര്‍ന്ന് സംയുക്ത മേനോൻ മലയാളത്തിലെ തിരക്കേറിയ താരമായി. നിരവധി വേഷങ്ങളാണ് സംയുക്തയെ തേടി എത്തിയത്.