`കൊച്ചി : മറിയത്തിന് പിറന്നാള്‍ ആശംസകളുമായി നടന്‍ ചെമ്പന്‍ വിനോദ്. ‘ഹാപ്പിയസ്റ്റ് ബര്‍ത്ത്ഡേ മൈ ലവ്’ എന്ന് ഭാര്യയായ മറിയത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചാണ് താരം ആശംസ അറിയിച്ചത്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേർ മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്. നടന്‍ വിനയ് ഫോര്‍ട്ട്, മിഥുന്‍, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും മറിയത്തിന് ജന്മദിനാശംസ നേർന്നു.
പ്രായക്കൂടുതലുള്ള ചെമ്പൻ വിനോദ് മറിയത്തെ വിവാഹം കഴിച്ചത് സൈബർ ആരുണത്തിന് ഇടയാക്കിയിരുന്നു. ലോക്ക്ഡൗണിന് ഇടയിലായിരുന്നു വിവാഹം

