പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020 മുതല്‍ പ്രാബല്യത്തിൽ; പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി.

തിരുവനന്തപുരം: പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020-ന് സർക്കാരിൻറെ അനുമതിയോടുകൂടി പ്രാബല്യത്തിൽ വന്നു. പി എസ് സി ചെയർമാൻ എം കെ സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം. രണ്ട് ഘട്ടങ്ങളിലായാണ് ഇനി പിഎസ്‌സി പരീക്ഷകൾ നടക്കുക. ഒന്നാംഘട്ടത്തിൽ ഇൻറർവ്യൂ ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ ഇൻറർവ്യൂ വേണ്ട തസ്തികകൾക്ക് ഇൻറർവ്യൂ നടത്തിയ ശേഷം ഫൈനൽ പരീക്ഷ റാങ്ക് ലിസ്റ്റ് പുറത്തുവിടും. ഏതു തസ്തികയ്ക്ക് വേണ്ടിയാണോ പരീക്ഷ നടത്തുന്നത് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയിൽ ഉണ്ടായിരിക്കും. ഏത് വിഭാഗത്തിലാണ് അപേക്ഷ നൽകുന്ന അനുസരിച്ചായിരിക്കും പ്രിലിമിനറി പരീക്ഷയിൽ ആളുകളെ ഉൾക്കൊള്ളിക്കുന്നത്. പത്താം ക്ലാസ് പ്ലസ് ടു ബിരുദ യോഗ്യതകളുള്ള തസ്തികകൾക്ക് വേറെ പരീക്ഷകൾ ആയിരിക്കും നടത്തുക. പിന്നീട് വ്യത്യസ്ത കാറ്റഗറി കളിലായി വ്യത്യസ്ത സ്ക്രീൻ ടെസ്റ്റ് നടത്തും. ഇതിനു ശേഷമാണ് അവസാന പരീക്ഷ . സ്ക്രീനിലെ മാർക്ക് അവസാന പരീക്ഷയിൽ ഉൾപ്പെടുകയില്ല. ഒരു ചെറിയ സംഖ്യ ഉദ്യോഗാർത്ഥികൾ മാത്രമേ അവസാന പരീക്ഷയിൽ ഉണ്ടാവുകയുള്ളൂ എന്നുള്ളതിനാൽ എന്നാൽ ഫലം പ്രസിദ്ധീകരിക്കാൻ കാലതാമസം വരില്ല.

ഓൺലൈൻ പരീക്ഷകൾ സെപ്റ്റംബർ മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ. കണ്ടെെൻമെൻറ് സോൺ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ , ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവരിൽ പെർമനന്റ് സർട്ടിഫിക്കറ്റ് നമ്പറുള്ള ഉദ്യോഗാർത്ഥികളെ വെരിഫിക്കേഷന് വേണ്ടി പിഎസ്സി ഓഫിസിലേക്ക് വരുത്തിക്കില്ല.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷാഫലം ഓഗസ്റ്റ് 26 ന് പ്രഖ്യാപിക്കും.

Share
അഭിപ്രായം എഴുതാം