കണ്ണൂർ: ചെറുപ്പം സ്വദേശി മാധവൻ (54) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴാം തീയതിയാ ണ് ഇയാളെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾ തിങ്കളാഴ്ചയാണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കാരം നടത്തി.
രുഗ്മിണിയാണ് ഭാര്യ. മഹേഷ്, മായ എന്നിവർ മക്കളാണ് മരുമകൾ രേവതി.