പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

ഇടുക്കി: പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയെയാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കുമാറിന്റെ മകളാണ്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.

ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തിരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7095/Pettimudi-disaster-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →