ക്വാറന്റൈനിൽ ഇളവില്ല, വിദേശ താരങ്ങൾക്ക് ഐ പി എൽ ആദ്യ മൽസരങ്ങൾ നഷ്ടമാകും.

മുംബൈ: വിദേശ താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ക്വാറന്റയിനിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചു. ബയോ സുരക്ഷയുള്ള ഇംഗ്ലണ്ട് -ഓസ്ട്രേലിയ പരമ്പരയിൽ നിന്നും നേരിട്ട് വരുന്ന താരങ്ങൾക്ക് ക്വാറന്റൈൻ നിയമത്തിൽ ഇളവു വേണമെന്ന് ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ബി.സി.സി.ഐ തളളിയത്. ഇതോടെ വിദേശ താരങ്ങളായ സ്റ്റീവ് സ്മിത്ത് , ജോസ് ബട്ലർ ,ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ബെൻ സ്റ്റോക്സ് എന്നിവർക്ക് ആദ്യ മൽസരങ്ങൾ നഷ്ടമാകും എന്നുറപ്പായി.

ബി.സി.സി.ഐ നിർദേശ പ്രകാരം യു.എ.ഇ യിൽ എത്തുന്ന മുഴുവൻ ടീം അംഗങ്ങളും 7 ദിവസം ഹോട്ടൽ ക്വാറന്റയിനിൽ കഴിയുകയും 3 തവണ കോവിഡ് ടെസ്റ്റ് നടത്തുകയും വേണം.

Share
അഭിപ്രായം എഴുതാം