റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരൺ തിവാരിയുടെ ആത്മഹത്യയിൽ ഞെട്ടലോടെ ക്രിക്കറ്റ് ലോകം.

August 14, 2020 - 9:46 pm

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസരം കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.

പ്രതികരണവുമായി ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ
‘തിരഞ്ഞെടുത്ത മേഖല ക്രിക്കറ്റായാലും മറ്റെന്തായാലും സമാന്തരമായി മറ്റൊരു ഉപജീവന മാർഗം കൂടി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പഠിപ്പിച്ചിരിക്കണം തിരസ്കാരങ്ങൾ സ്വീകരിക്കാനും യുവതാരങ്ങൾ ശീലിക്കേണ്ടതുണ്ട്. കരിയറിലെ തിരിച്ചടികൾ ഉൾക്കൊള്ളാൻ സാധിക്കാതെയാണ് ആ യുവതാരത്തിന്റെ ആത്മഹത്യ , ഇത് എല്ലാവർക്കും ഒരു തിരിച്ചറിവിനുള്ള സമയം കൂടിയാണ്. ഇന്നത്തെ യുവാക്കളിലാണ് ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി. ക്ലേശങ്ങൾ ഉൾക്കൊള്ളാൻ യുവാക്കൾ പഠിക്കേണ്ടതുണ്ടെന്നും അശ്വിൻ കുറിച്ചു.

രണ്ടു വർഷമായി മുംബൈ രഞ്ജി ടീമിനായി നെറ്റ്സിൽ പന്തെറിഞ്ഞു വരികയായിരുന്ന കരൺ തിവാരി എന്ന ഇരുപത്തേഴുകാരനെ ചൊവ്വാഴ്ച രാത്രി മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *