റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും, പ്രതിപക്ഷം

August 13, 2020 - 12:51 pm

തിരുവനന്തപുരം: ഈ മാസം 24 ന് നിയമസഭ ചേരുമ്പോള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.

ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരണമെന്ന് മന്ത്രിസഭ ഗവര്‍ണ്ണര്‍ക്ക്   ശുപാര്‍ശ  ചെയ്തിരുന്നു.  ധനബില്‍  പാസാക്കുന്നതിനാണ്  സമ്മേളനം ചേരുന്നത്.  നിയമസഭ സമ്മേളിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാരണം നീക്കിവയ്ക്കുകയായിരുന്നു.

രാജ്യ സഭാ സീറ്റിലേക്കുളള തെരഞ്ഞെടുപ്പും അന്ന് നടക്കും. എം.പി.വീരേന്ദ്രകുമാറിന്‍റെ  മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ജെഡി യിലെ എംവി ശ്രേയാംകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും , ‌ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *