മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ കോവിഡ് പരിശോധനയിലെ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് അർബുദമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
രോഗം മൂന്നാം ഘട്ടത്തിലാണെന്നാണ് സൂചന. താരം കടുത്ത നിരാശയിലാണെന്നും അടുത്ത സുഹൃത്തുക്കളോടു പോലും പ്രതികരിച്ചില്ലെന്നും പറയപ്പെടുന്നു .

