കൊറോണയെ രണ്ടുമാസം കൊണ്ട് പിടിച്ചുകെട്ടാം,ഡോക്ടര്‍ അനില്‍കുമാര്‍

തിരുവനന്തപുരം: മുഴുവന്‍ ജനങ്ങള്‍ക്കും ഹോമിയോ പ്രതിരോധൗഷധം നല്‍കിയാല്‍ കൊറോണയെ രണ്ടുമാസം കൊണ്ട് പിടിച്ചുകെട്ടാമെന്ന് തിരുവനന്തപുരം  ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ വെങ്കിടേശ്വരാ ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ അനില്‍ കുമാര്‍. തന്‍റെ സ്വന്തം അനുഭവങ്ങളില്‍ നിന്നാണിത് പറയുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.  

ചെങ്കല്‍ ചൂള കോളനിയിലും , വളളക്കടവിലുമായി 7000 ഓളം ആളുകള്‍ക്ക് ഡോക്ടര്‍ ഹോമിയോ പ്രതിരോധൗഷധമായ ആഴ്സനിക്ക് ആല്‍ബം 30 നല്‍കിയിരുന്നു. വളളക്കടവില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു വെങ്കിലും ഹോമിയോ പ്രതിരോധമരുന്ന് കഴിച്ച ആര്‍ക്കും കോവിഡ് ബാധിച്ചില്ലെന്നും ചെങ്കല്‍ ചൂളയിലേയും അവസ്ഥ ഇതുതന്നെയാണെന്നും ഡോക്ടര്‍ പറഞ്ഞു. വെങ്കിടേശ്വര ഹോമിയോ ക്ലിനിക്കില്‍ നിന്നും ഇതുവരെ 3000 ത്തോളം പേര്‍ക്ക്പ്രതിരോധ മരുന്ന് നല്‍കിയതായും അവര്‍ക്കാര്‍ക്കും കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയട്ടില്ലെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആഴ്സനിക്ക് ആല്‍ബം 30 നോടൊപ്പം ഫോസ്ഫറസ്, ട്യൂബര്‍ക്കുലിനം എന്നീ മരുന്നുകള്‍കൂടി നല്‍കിയാല്‍ ഒരു വര്‍ഷം വരെ പ്രതിരോധശക്തി നിലനിര്‍ത്താം. അല്ലെങ്കില്‍ ഓരോ മാസവും തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആഴ്സനി ക്ക് ആല്‍ബം നിശ്ചിത അളവില്‍ കഴിച്ചാല്‍ മതിയാകും. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് ഏറെ ഗുണം.

കോവിഡ് 19 ന് അലോപ്പോതിയില്‍ മരുന്നില്ലാതിരിക്കെ ജനങ്ങളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍  പ്രതിരോധ മരുന്നുണ്ടെന്ന് പറയുന്ന ഹോമിയോ ചികിത്സാ വിഭാഗത്തെ  എന്തുകൊണ്ടാണ്  വേണ്ടവിധം ഉപയോഗിക്കാത്തത് എന്നാണ്  പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ചോദ്യം. എല്ലാം അടച്ചിട്ടുകൊണ്ട് എത്രനാള്‍ നമുക്കിങ്ങനെ കഴിയാന്‍ സാധിക്കുമെന്ന്  ഡോക്ടര്‍ ചോദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →