ജപ്പാനീസ് മെസ്സി ഈ സീസണിൽ വിയറലിന്


മാഡ്രിഡ്: ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 18 കാരനായ കൂബോ ഇനി വരുന്ന സീസണിൽ വിയറലിനായി കളിക്കും. നിലവിൽ റയൽ മാഡ്രിഡിന്റെ കളിക്കാരനായ കൂബോയെ ഒരു വർഷത്തെ ലോൺ വ്യവസ്ഥയിലാണ് വിയറലിന് കൈമാറിയത്. ലോൺ കാലാവധി കഴിഞ്ഞാൽ താരം റയലിൽ തിരിച്ചെത്തും.

കഴിഞ്ഞ സീസണിൽ ലാലിഗയിൽ മയ്യോർക്കയ്ക്ക് വേണ്ടി കളിച്ച കൂബോ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലാണ് റയൽ എഫ്.സി ടോക്കിയോയിൽ നിന്നും കൂബോയെ സ്വന്തമാക്കുന്നത്. മെസ്സിയുമായി സാമ്യമുള്ള ശൈലിയാണ് അദ്ദേഹത്തിന് ജപ്പാനീസ് മെസ്സി എന്ന പേര് നേടിക്കൊടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →