മാഞ്ചസ്റ്റർ: മികച്ച ഫോമിലായിരുന്ന പാക്കിസ്ഥാൻ ഒടുവിൽ ഇംഗ്ലണ്ടിനു മുന്നിൽ കീഴടങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തെ മുഖാമുഖം കണ്ട പാക്കിസ്ഥാനെ ഒടുവിൽ ജോസ് ബട്ലർ – ക്രിസ് വോക്സ് കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പു നീർ കുടിപ്പിച്ചു. ഇരു താരങ്ങളും തങ്ങളുടെ അർദ്ധ സെഞ്ച്വറികൾ കുറിച്ച് മുന്നോട്ടു നീങ്ങിയപ്പോൾ ഇംഗ്ലീഷ് പട 117/5 എന്ന സുരക്ഷിത സ്ഥാനത്തേക്ക് എത്തി.
139 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ പരാജയം ഉറപ്പാക്കിയത്. വിജയിക്കാൻ 21 റൺസ് മാത്രം ശേഷിക്കവെ ജോസ് ബട്ലർ പുറത്തായി. 75 റൺസാണ് അദ്ദേഹം നേടിയത്.
വിജയം 4 റൺസ് അകലെയുള്ളപ്പോൾ യസീർ ഷാ സ്റ്റുവർട് ബ്രോഡിനെ വീഴ്ത്തി എങ്കിലും തൊട്ടടുത്ത ഓവറിൽ ക്രിസ് വോക്സിന്റ എഡ്ജ് ബൗണ്ടറിയിലേക്ക് കുതിച്ചു.
വോക്സ് പുറത്താകാതെ 84 റൺസെടുത്തു. 82.1 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം. പാക്കിസ്ഥാന് വേണ്ടി യസീർ ഷാ നാല് വിക്കറ്റ് നേടി.