കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നദാലിന്റെ പിൻമാറ്റം. കഴിഞ്ഞ ദിവസം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നദാൽ തീരുമാനം പ്രഖ്യാപിച്ചത്. ലോകമെങ്ങും സ്ഥിതി വളരെ മോശമാണ് , രോഗത്തിന്റെ കെടുതികൾ ഇപ്പൊഴും നിയന്ത്രണ വിധേയമായിട്ടില്ല. ഒട്ടും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന മൽസരങ്ങൾ പുനരാരംഭിക്കുന്നതിനായി തയ്യാറാക്കിയ ഷെഡ്യൂളിനെ നദാൽ രൂക്ഷമായി വിമർശിച്ചത് വാർത്തയായിരുന്നു.
മുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ഇതിഹാസ താരം റോജർ ഫെഡററും നേരത്തെ ടൂർണമെൻറിൻ നിന്നും പിന്മാറിയിരുന്നു. 1999 നു ശേഷം ഫെദററും നദാലും പങ്കെടുക്കാത്ത ആദ്യ ഗ്രാൻറ് സ്ലാം ടൂർണമെന്റാകും ഇത്തവണത്തേത്.
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് യു.എസ് ഓപ്പൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

