ശിവശങ്കറിന് കുരുക്ക് മുരുകുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ സാദ്ധ്യത


തിരുവനന്തപുരം:  സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി   എം ശിവശങ്കര്‍ നല്‍കിയ  മൊഴിയില്‍ വ്യക്തതയില്ലെന്ന്  കസ്റ്റംസ്.അതിനാല്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം . അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 

 സ്വപ്നസുരേഷിന്‍റെ മൊഴിയില്‍ പരാമര്‍ശമുളള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യുമെന്നറിയുന്നു. കളളക്കടത്തിനെ കുറിച്ച്  അദ്ദേഹത്തിനറിയുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്തുതന്നിരുന്നെന്നും സ്വപ്ന മൊഴിനല്‍കിയ നേതാവിനെയാണ്  ചോദ്യം ചെയ്യുക. ശിവശങ്കറിനെ എന്‍ഐഎ രണ്ടുതവണയും കസ്റ്റംസ് ഒരുതവണയും ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →