തെലങ്കാന: സിപിഎം ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ സുന്നം രാജ(68) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍നിന്ന് അദ്ദേഹം മൂന്നുതവണ വിജയിച്ചിരുന്നു.




