മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അയൽവാസി ലൈംഗിക പീഡനത്തിന് ഇരയാക്കി. മട്ടന്നൂർ വിമാനത്താവളത്തിന് എടുത്താണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അയൽവാസി മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വയോധികയ്ക്ക് 75 വയസ്സു പ്രായമുണ്ട്.

തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾക്ക് എതിരെയുള്ള പരാതി. കൊറോണ പശ്ചാത്തലത്തിൽ ബന്ധുക്കൾ വയോധികയെ അകറ്റി നിർത്തിയിരിക്കുകയായിരുന്നു. അർദ്ധരാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പീഡിപ്പിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് വയോധികയെ ആശുപത്രിയിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →