കട്ടപ്പന : അങ്കണവാടി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ ഫണ്ട് ഇല്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. ഒരു വിരമിച്ച അങ്കണവാടി ജീവനക്കാരി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയ്ക്കുളള മറുപടിയിലാണ്ഈ ഈ വിവരം പറയുനന്ത്. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാട് ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസർ നൽകിയ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഫണ്ട് അനുവദിച്ചാൽ മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ നൽകുമെന്ന് മറുപടിയിൽ പറയുന്നു.
2024-ൽ വിരമിച്ച 2600 പേർക്ക് ഇതുവരെ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.
ഇടുക്കി ജില്ലയിൽ 2024 ഏപ്രിലിൽ വിരമിച്ച അങ്കണവാടി ജീവനക്കാർക്കാണ് ഇതുവരെ ആനുകൂല്യങ്ങൾ ലഭിക്കാത്തത്. ആകെ 2600 പേർ 2024-ൽ വിരമിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. വിരമിച്ച അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം ₹2500വും ഹെൽപ്പർമാർക്ക് ₹1250വും പെൻഷനായി ലഭിക്കണം. കൂടാതെ, ജീവനക്കാർ ക്ഷേമനിധിയിലേക്ക് പ്രതിമാസം ₹500 സംഭാവന നൽകുന്നുണ്ട്, ഇതിൽ സർക്കാർ 20% വിഹിതം നൽകുകയും ആകെ തുകയ്ക്ക് 8% പലിശ ലഭിക്കുകയും ചെയ്യണം. വിരമിക്കുമ്പോൾ ₹15,000
എസ്ഗ്രേഷ്യയും ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഫണ്ടില്ലാത്തതിനാൽ ഈ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല.
2023-ൽ വിരമിച്ച 1987 പേർക്ക് 2024 നവംബർ വരെയുള്ള പെൻഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചു.
.2024-ൽ വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ കിട്ടാത്തത് തുടരുമ്പോൾ, 2023-ൽ വിരമിച്ച 1987 പേർക്ക് 2024 നവംബർ വരെയുള്ള പെൻഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചു. വിരമിച്ച ജീവനക്കാരുടെ ദുരിതം മാതൃഭൂമി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് 2023-ൽ വിരമിച്ചവർക്കായിരിയ്‌ക്കുള്ള കുടിശ്ശിക പരിഹരിച്ചത്. പി.എഫ്., ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ അങ്കണവാടി ജീവനക്കാർക്കില്ല. അവർക്കുള്ള ഏക സഹായങ്ങൾ ക്ഷേമനിധിയിലൂടെയും പെൻഷനിലൂടെയുമാണ്