ബാങ്കുകളിലെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ലോക്ക്ഡൗണ്‍ അവധി ദിനങ്ങളില്‍ വേതനം നല്‍കണമെന്ന് ബിഇഎഫ് ഐ


തിരുവനന്തപുരം : ബാങ്കുകളിലെ   ദിവസവേതനക്കാര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും  ലോക്ക് ഡൗണ്‍ അവധി ദിനങ്ങളിലെ വേതനം  നല്‍കണമെന്ന് ബിഇഎഫ് ഐ ഭാരവാഹികളുടെ യോഗം ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.                   

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം കോവിഡ്  വ്യാപനം  തുടരുന്ന പശ്ചാത്തലത്തില്‍   എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധി  പ്രഖ്യാപിച്ചിരുന്നു. കണ്ടെയ്ന്‍മെന്‍റ് മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ചില സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ ദുരന്തനിവാരണ അതോരിറ്റികളുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാറുണ്ട്.    ഇത്തരം അവസരങ്ങളില്‍ ചില ബാങ്ക് അധികാരികള്‍ അവിടെ പണിയെടുക്കുന്ന ദിവസക്കൂലിക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും വേതനം നിഷേധിക്കുകയാണെന്നും, മഹാമാരിക്കാലത്ത് ബാങ്കുകളിലെ ഏറ്റവും താഴെക്കിടയിലുളള ജീവനക്കാരുടെ വേതനം തടയുന്നത് നീതീകരിക്കാനാവില്ലെന്നും   ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയട്ടുളള ഉത്തരവ് ബാങ്കുകള്‍ക്കും ബാധകമാക്കണമെന്നും   പ്രമേയത്തില്‍   ആവശ്യപ്പെട്ടിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →