നിലമ്പൂര്‍: ഒരു മീറ്ററോളം നീളമുളള അണലി വര്‍ഗ്ഗത്തില്‍പെട്ട ഒരു പാമ്പിന് ഫൈസലിന്റെ ബൈക്കില്‍ സുഖയാത്ര. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ടുദിവസമായി ഫൈസല്‍ എടുത്തിരുന്നില്ല. ബൈക്കെടുക്കുമ്പോള്‍ പാമ്പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. ബൈക്കെടുത്ത ഫൈസല്‍ നിലമ്പൂര്‍ ചന്തക്കുന്ന്, കൂറ്റമ്പാറ, എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് ചന്തയില്‍ നിര്‍ത്തി പച്ചക്കറിയും വാങ്ങിയശേഷം ബൈക്ക് സ്റ്റാര്‍ട്ടു ചെയ്യുന്നതിനായി സ്വിച്ചില്‍ താക്കോലിടുമ്പോഴാണ് പാമ്പ് പുറത്തേക്ക് തല നീട്ടുന്നത് ശ്രദ്ധയില്‍ പെട്ടത്. പാമ്പിനെ ബംഗ്ലാവ് കുന്നിലെ കാട്ടില്‍ വിട്ട് ഫൈസല്‍ യാത്ര തുടര്‍ന്നു.



