പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതൃത്വമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കൊണ്ടിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. നീതി നടപ്പാക്കാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് കുടുംബം. നീതി ലഭിച്ചില്ലെങ്കില്‍ താനും മക്കളുമടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞു.
കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയ മഹസർ റിപ്പോർട്ട് വനംവകുപ്പ് കോടതിയിൽ സമർപ്പിച്ചു. സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയ് കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. ആത്മഹത്യ റിപ്പോർട്ട് കുടുംബം തള്ളി പറഞ്ഞു. ഇതിനെ തുടർന്നാണ് നാട്ടുകാർ രോഷാകുലരായി പ്രതിഷേധമാർച്ച് നടത്തിയത്.