കോഴിക്കോട്: പ്രണയവും വിരഹവും ഒരേ സ്വരത്തിൽ ചാലിച്ചെടുത്ത് ജനഹൃദയങ്ങളിലേക്ക് കടന്നു കയറിയ അനുഗ്രഹീത ഗായകൻ മുഹമ്മദ് റാഫി ഓർമ്മയുടെ ലോകത്തേക്ക് യാത്രയായിട്ട് ഇന്നേക്ക് നാൽപത് വർഷം, 1980 ജൂലായ് 31നാണ് റാഫി ഈ ലോകത്തോട് വിട പറഞ്ഞത് , അനശ്വരമായ ലോകത്തിലെ ജനകോടികളുടെ ഹൃദയം കവർന്ന ആ ശബ്ദമാധുര്യം ഇന്ന് നശ്വരമായ ലോകത്തിന് സ്വന്തം,
പതിമൂന്നാം വയസിൽ സഹോദരീ ഭർത്താവിനൊപ്പം സൈഗാളിൻ്റെ കച്ചേരി കേൾക്കാൻ പോവുകയും അവിടെ വെച്ച് അവിചാരിതമായി പാടാനുള്ള അവസരം കിട്ടുകയും ചെയ്തു. അതായിരുന്നു സംഗീത ലോകത്തേക്കുള്ള റാഫിയുടെ കാൽവെപ്പ്. പിന്നീട് റാഫി എന്ന യുവപ്രതിഭക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
അമൃതസറിനടുത്തുള്ള സുൽത്താൻ സിംഗ് എന്ന സ്ഥലത്ത് 1924 ഡിസംബർ 24 നാണ് ഹാജി അലി മുഹമ്മദിൻ്റെയും അല്ലാ രാഹയുടെയും മകനായിട്ടാണ് ആ യുവഗായകൻ്റെ പിറവി. ദീൻ, ഇസ്മായീൽ , ഇബ്രാഹിം, സിദ്ധീഖ് എന്നിവർ സഹോദരൻമാരും ചിരാഗ് ,രേഷ്മ എന്നിവർ സഹോദരിമാരുമാണ് ,
തയ്യാറാക്കിയത്: നസീറ ബക്കർ

