മാവേലിക്കര: മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ മത്സ്യബന്ധന തൊഴിലാളി അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 9.30 -ഓടെയാണ് അപകടം ഉണ്ടായത്. ചെറുകോൽ, കറുകയിൽ തെക്കേതിൽ ആംബ്രോസ്. ജി (63) ആണ് മരിച്ചത്.
ആറ്റിൽ നിന്നും പിടിച്ച് മീൻ കരയിലെത്തിച്ചു നൽകിയ ശേഷം കടവിൽ നിന്ന ആംബ്രോസിന് പണം നൽകുവാന്നെത്തിയ ആളാണ് ഇയാളുടെ വള്ളം ആളില്ലാതെ വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. മാവേലിക്കര പോലീസിലും, അഗ്നി രക്ഷാ സേനയേയും വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെടുത്തത്. വല വള്ളത്തിലേയ്ക് വലിച്ചു കയറ്റുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.



