പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ് കാഴ്ചകള്‍
ജില്ലകള്‍ക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്‌സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്‌കൂളുകളില്‍ വീഡിയോ നിര്‍മാണ പദ്ധതി
തിരുവനന്തപുരം : ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്‌ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.
ചാനലിലുള്ള സംപ്രേഷണത്തിനു പുറമെ കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്‌സ്ട്രീമിംഗിനായി (victers.kite.kerala.gov.in) ഒന്നര മാസത്തില്‍ ഉപയോഗിച്ചത് 141 രാജ്യങ്ങളില്‍ നിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ്. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് (youtube.com/itsvicters) കാഴ്ചകള്‍ ( വ്യൂസ് ) പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം വ്യൂവര്‍ഷിപ്പുണ്ട്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ എന്ന കണക്കിലാണ്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6479/kite-victers-online-class-.html