പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് എത്തിയ യുവതിയെ ഹോം ക്വാറന്റീന് അനുവദിക്കാതെ നാട്ടുകാര്‍. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ കാടൂരിലാണ് സംഭവം. കോയമ്പത്തൂരില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി കഴിഞ്ഞ ദിവസം ചിറ്റൂരിലെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസികളായ അമ്പതോളം പേര്‍ എതിര്‍പ്പുമായെത്തിയത്. ഇവര്‍ വരുന്നതറിഞ്ഞ് വീട്ടുകാര്‍ വാടകവീട്ടിലേക്ക് മാറി സൗകര്യമൊരുക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും പൊലീസും അനുനയിപ്പിച്ചു നോക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം സ്വീകരിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലേക്ക് പോയി. യുവതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.