കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലു മരണം രേഖപ്പെടുത്തി.ഇടുകിക, എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മരണമുണ്ടായത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി രാജാക്കാട് മമ്മട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയനാണ് (61) മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴ പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി(79)ആണ് മരിച്ച മറ്റൊരാള്‍. ശനിയാഴ്ചയാണ് മരണമടഞ്ഞത്. സ്രവപരിശോധനയ്ക്ക ശേഷം കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ റുഖിയാബിന്റെ മരുമകന്‍ മരിച്ചു. കരന്തൂര്‍ സ്വദേശി മുഹമ്മദ് 4(8) ആണ് മരിച്ചത്. മകള്‍ ഷാഹിദ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്രവപരിശോധനയ്ക്ക് വിട്ടിട്ടുണ്ട്.
എറണാകുളം പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ (72) മരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ രാവിലെ 10 മണിയ്ക്കാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് രണ്ടു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.

