ചെന്നൈ: കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ രണ്ടു വർഷത്തിനുള്ളില്‍ നിർമിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനപ്പെട്ട 12 പുതിയ മാറ്റങ്ങളാണ് 2.0 അമൃത് ഭാരത് ട്രെയിനുകളില്‍ വരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറി സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുക യായിരുന്നു അദ്ദേഹം.
താഴ്ന്ന വരുമാനക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ട്രെയിനുകള്‍.
എമർജൻസി ബ്രേക്കിംഗ് സംവിധാനം, പുതിയ രൂപകല്പനയിലുള്ള സീറ്റുകളും ബെർത്തുകളും ഉള്‍പ്പെടെയാണ് 12 മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പാൻട്രി കാറുകള്‍ നിർമിച്ചിരിക്കുന്നതും പുതിയ ഡിസൈൻ അനുസരിച്ചാണ്. താഴ്ന്ന വരുമാനക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ട്രെയിനുകള്‍. ദീർഘദൂര യാത്രക്കാർക്കു താങ്ങാവുന്ന നിരക്കില്‍ ഉയർന്ന സൗകര്യം നല്‍കുന്ന യാത്രാനുഭവമായിരിക്കും പുതിയ ട്രെയിനുകളിലേതെന്നും മന്ത്രി കൂട്ടിച്ചേർത്തു